തൃശൂര്‍: (www.kvartha.com) പുലിയുടെ ആക്രമണത്തില്‍ പശു ചത്തു. അതിരപ്പിള്ളി വെറ്റിലപ്പാറ ഒന്നാം ബ്ലോകില്‍ കശുമാവിന്‍ തോട്ടത്തിലാണ് സംഭവം. കശുമാവിന്റെ മുകളിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. രാവിലെ പ്ലാന്റേഷനില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മരത്തിന് മുകളില്‍ പശുക്കിടാവിനെ കടിച്ചു പിടിച്ചിരിക്കുന്ന പുലിയെ കണ്ടത്. ബഹളം വച്ചപ്പോള്‍ പുലി ഇറങ്ങിയോടിയതായി തോട്ടം പണിക്കെത്തിയ തൊഴിലാളികള്‍ പറഞ്ഞു.
പ്രദേശവാസിയും വയോധികയുമായ കാര്‍ത്തുവിന്റെ മൂന്ന് മാസം പ്രായമുള്ള പശുകിടാവിനെയാണ് പുലി പിടിച്ചത്. ഞായറാഴ്ച ഉച്ചമുതലാണ് പശുകിടാവിനെ കാണാതായതെന്ന് വയോധിക പറഞ്ഞു. പ്രദേശത്ത് കാട്ടാനയും പുലിയുമുള്‍പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
Keywords: News,Kerala,State,Thrissur,Cow,Animals,attack,Killed,Labours,Local-News,Allegation, Thrissur: Leopard Kills Cow In Athirappilly