Follow KVARTHA on Google news Follow Us!
ad

Boat Accident | മീനുമായി മടങ്ങിയ വള്ളം തിരമാലയില്‍പെട്ട് മറിഞ്ഞ് തൊഴിലാളിക്ക് ഗുരുതര പരുക്ക്

Thrissur: Fishing boat accident #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശ്ശൂര്‍: (www.kvartha.com) മീനുമായി മടങ്ങിയ വള്ളം തിരമാലയില്‍പെട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ഗുരുതര പരുക്ക്. കയ്പമംഗലം വഞ്ചിപ്പുര ബീചിലാണ് സംഭവം. കോഴിശേരി നകുലന്‍ (50) ആണ് പരുക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു അപകടം. നകുലനുള്‍പെടെ ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മീന്‍പിടുത്തത്തിനുശേഷം മീനുമായി കരയിലേയ്ക്ക് കയറുകയായിരുന്ന വള്ളം കരയോട് 50 മീറ്റര്‍ അകലെവെച്ച് തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. കോഴി പറമ്പില്‍ ഗണേശന്റെ ഉടമസ്ഥതയിലുള്ള ആദിപരാശക്തി എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്. 

News,Kerala,State,Thrissur,Accident,Labours,Fishermen,Local-News,Sea,hospital,Injured, Thrissur: Fishing boat accident


കരയിലുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വള്ളം ദേഹത്തേക്ക് മറിഞ്ഞാണ് നകുലന് തണ്ടെല്ലിന് ഗുരുതരമായി പരുക്കേറ്റത്. 

വള്ളത്തിലുണ്ടായിരുന്ന മീനും വലയ്ക്കും എന്‍ജിനും നാശനഷ്ടമുണ്ട്. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. അപകടം സംഭവിച്ച വള്ളത്തിനും, തൊഴിലാളികള്‍ക്കും സര്‍കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് മീന്‍ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി മണി കാവുങ്ങള്‍ ആവശ്യപ്പെട്ടു. 

Keywords: News,Kerala,State,Thrissur,Accident,Labours,Fishermen,Local-News,Sea,hospital,Injured, Thrissur: Fishing boat accident 

Post a Comment