Follow KVARTHA on Google news Follow Us!
ad

Fire | കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം; സര്‍വീസ് സെന്റര്‍ കത്തിനശിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Thrissur: Fire at car showroom in Kuttanellur#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ചില വാഹനങ്ങള്‍ കത്തിനശിച്ചു. അഗ്‌നിരക്ഷാസേനയുടെ ആറോളം യൂനിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ തീ ആളിപ്പടര്‍ന്നിരുന്നെങ്കിലും ഭാഗികമായി നിയന്ത്രണവിധേയമായി. 

സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം തീ പടര്‍ന്നത് കണ്ടെത്തിത്. ഇവര്‍ ഉടന്‍തന്നെ വിവരം അറിയിച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തുന്നതിന് മുന്‍പ് അവ സ്ഥലത്തുനിന്നും മാറ്റാനായി.  

News,Kerala,State,Thrissur,Fire,Local-News,Vehicles, Thrissur: Fire at car showroom in Kuttanellur


അതേസമയം, വാഹനങ്ങളുടെ സര്‍വീസിനും മറ്റുമായി ഉപയോഗിക്കുന്ന ഓയിലുകള്‍ നിലത്ത് പരന്നു കിടക്കുന്നതും കനത്ത പുക ഉയര്‍ന്നതും അഗ്‌നിരക്ഷാസേനാംഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എത്ര വാഹനങ്ങള്‍ കത്തിനശിച്ചുവെന്നത് വ്യക്തമായിട്ടില്ല. സര്‍വീസ് സെന്റര്‍ കത്തിനശിച്ചു. 


Keywords: News,Kerala,State,Thrissur,Fire,Local-News,Vehicles, Thrissur: Fire at car showroom in Kuttanellur

Post a Comment