Follow KVARTHA on Google news Follow Us!
ad

Accidental Death | വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നിയമബിരുദ വിദ്യാര്‍ഥിനി മരിച്ചു

Thrissur: DYFI woman leader died in accident at Perinthalmanna Malappuram#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശൂര്‍: (www.kvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. മലപ്പുറം എംസിടി കോളജിലെ നിയമ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. ഡിവൈഎഫ്‌ഐ കുന്നംകുളം ബ്ലോക് വൈസ് പ്രസിഡന്റും ഗ്രന്ഥശാലാ സംഘത്തിന്റെ സജീവ പ്രവര്‍ത്തകയുമാണ്. 

News, Kerala, State, Thrissur, Accident, Accidental Death, Injured, Treatment, hospital, DYFI, Student, Obituary, Thrissur: DYFI woman leader died in accident at Perinthalmanna Malappuram


അഞ്ച് ദിവസം മുമ്പ് കോളജിന് സമീപമായിരുന്നു വാഹനാപകടമുണ്ടായത്. കോളജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം. അച്ഛന്‍: രവി. അമ്മ: ഷൈലജ. ഏകസഹോദരന്‍: അക്ഷയ് ജിത്ത്.

Keywords: News, Kerala, State, Thrissur, Accident, Accidental Death, Injured, Treatment, hospital, DYFI, Student, Obituary, Thrissur: DYFI woman leader died in accident at Perinthalmanna Malappuram

Post a Comment