തൃശ്ശൂര്‍: (www.kvartha.com) ആമ്പല്ലൂര്‍ ചെങ്ങാലൂരില്‍ വീട്ടുപറമ്പില്‍ നിന്ന സ്ത്രീയുടെ മാല യുവാവ് പൊട്ടിച്ചോടിയതായി പരാതി. ചെങ്ങാലൂര്‍ സ്വദേശി രാമചന്ദ്രന്റെ ഭാര്യ ഉമാദേവിയുടെ (56) മൂന്ന് പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
രാവിലെ ആമ്പല്ലൂരിലുള്ള ആള്‍താമസമില്ലാത്ത വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പുരയിടം വൃത്തിയാക്കുന്നതിനിടെ വീട്ടുവളപ്പിലെത്തിയ യുവാവ് ഉമാ ദേവിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചുവെന്നും വീട്ടമ്മ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നു.
Keywords: News, Kerala, State, Thrissur, Robbery, Accused, Local-News, Complaint, Police, Thrissur: Chain snatching case reported.