Follow KVARTHA on Google news Follow Us!
ad

Died | 'ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപില്‍ നിന്ന് ചാടി'; തലയിടിച്ച് വീണ പ്രതി മരിച്ചു

Thrissur: Accused who jump from police jeep dies#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തൃശൂര്‍: (www.kvartha.com) പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപില്‍ നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചതായി പൊലീസ്. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയല്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: മാര്‍ച് എട്ടിന് രാത്രി തൃശൂര്‍ നഗരത്തില്‍ ആളുകളെ കത്തികാട്ടി പേടിപ്പിച്ച സനുവിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് മനസിലാക്കി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

News, Kerala, State, Thrissur, Local-News, Accused, Police, hospital, Treatment, police-station, Thrissur: Accused who jump from police jeep dies


ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശൂര്‍ അശ്വനി ജന്‍ക്ഷനില്‍ വച്ച് ജീപിന്റെ ഡോര്‍ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി. തലയിടിച്ച് വീണ സനുവിനെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സനു മരിച്ചത്.

Keywords: News, Kerala, State, Thrissur, Local-News, Accused, Police, hospital, Treatment, police-station, Thrissur: Accused who jump from police jeep dies

Post a Comment