Arrested | രോഗിയായ പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് പരിചാരകന്റെ ലൈംഗിക ക്രൂരത; ഹോം നഴ്‌സ് അറസ്റ്റില്‍

 




തൃശ്ശൂര്‍: (www.kvartha.com) രോഗിയായ പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍
പരിശോധിച്ചപ്പോള്‍ കണ്ടത് പരിചാരകന്റെ ലൈംഗിക ക്രൂരത. 88 കാരനോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ കണ്ടതിന്റെ ഞെട്ടലിലാണ് മക്കള്‍. മാളയിലാണ് സംഭവം. തുടര്‍ന്ന് മക്കളുടെ പരാതിയില്‍ 88 കാരനെ പരിചരിക്കാനെത്തിയ മത്തായി (67) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. മക്കള്‍ വിദേശത്തായിരുന്നതിനാലാണ് കിടപ്പിലായ പിതാവിനെ പരിചരിക്കാനായി 67കാരനായ മത്തായിയെ ഏര്‍പാടാക്കിയത്. ഇവര്‍ രണ്ട് പേരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് രോഗം മൂര്‍ഛിച്ച 88 കാരന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജനുവരി ഒന്നിനായിരുന്നു വയോധികന് നേരെ അതിക്രമം ഉണ്ടായത്. ഫെബ്രുവരിയിലാണ് 88 കാരന്‍ മരിച്ചത്. 

Arrested | രോഗിയായ പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് പരിചാരകന്റെ ലൈംഗിക ക്രൂരത; ഹോം നഴ്‌സ് അറസ്റ്റില്‍


പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലുണ്ടായിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് വയോധികന് നേരെ നടന്ന ശാരീരിക പീഡനം മക്കള്‍ അറിയുന്നത്. ശാരീരികമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. തുടര്‍ന്ന് പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി, പീഡിപ്പിച്ചതിന് ഹോം നഴ്‌സ് അറസ്റ്റിലുമായി.

Keywords: News, Kerala, Thrissur, Assault, CCTV, Arrested, Accused, Police, Local-News, Complaint, Thrissur: 67 year old man held for attacking and assaulting 88  year old man at Mala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia