Report | വയറിളക്കവും ഛര്‍ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്‌കന്‍ മരിച്ച സംഭവം; ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്

 



തൃശ്ശൂര്‍: (www.kvartha.com) വയറിളക്കവും ഛര്‍ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നു. വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായിയുടെ മകന്‍ പ്രകാശന്‍ (52) മരിച്ചത്. 

മരിച്ച സംഭവത്തിന് കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായി. പോസ്റ്റുമോര്‍ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തലിലാണ് ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന് വ്യക്തമായത്. മരിച്ച പ്രകാശന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. അതിസാരം മൂലം നിര്‍ജലീകരണമുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാംപിള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Report | വയറിളക്കവും ഛര്‍ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്‌കന്‍ മരിച്ച സംഭവം; ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്


വ്യാഴാഴ്ച വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചശേഷം പ്രകാശനും രണ്ട് മക്കള്‍ക്കും വയറിന് അസ്വസ്ഥതയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് വ്യാഴാഴ്ചതന്നെ മാറ്റിയിരുന്നു.

Keywords:  News, Kerala, State, Thrissur, Death, Report, Local-News, hospital, Thrissur: 52-year-old's death was not due to food poisoning: Postmortem report 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia