റിയാദ്: (www.kvartha.com) ഖത്വറില്‍നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബത്തിന്റെ കാര്‍ മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (ഏഴ്), അഹിയാന്‍ (നാല്), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. സഊദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലാണ് വാഹനാപകടമുണ്ടായത്.
ദോഹയില്‍ ഹമദ് മെഡികല്‍ സിറ്റിയില്‍ ജീവനക്കാരനായ ഫൈസല്‍ കുടുംബസമേതം ഉംറക്കായി സഊദിയില്‍ എത്തിയതായിരുന്നു. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഫൈസലിനും ഭാര്യാ പിതാവ് അബ്ദുല്‍ ഖാദറിനും നിസാരമായി പരുക്കേറ്റു. ഇവര്‍ ത്വാഇഫ് അമീര്‍ സുല്‍ത്വാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മക്കയിലേക്കുള്ള യാത്രാമദ്ധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ ബാക്കിനില്‍ക്കെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ മക്കയില്‍ നിന്നും താഇഫിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ത്വാഇഫ് അമീര്‍ സുല്‍ത്വാന്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Keywords: News, World, international, Riyadh, Gulf, Umra,pilgrimage, Muslim pilgrimage, Death, Accident, Accidental Death, Family, Qatar, Three Umrah pilgrims including kids who arrived Saudi Arabia from Qatar died in road accident