ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ ടൗണില്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തി വരുന്ന മൂന്നുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഓടോഡ്രൈവര്‍ സുകേഷ് (36), ടൈലറിങ് ഷോപ് ഉടമ രാകേഷ് (51), ജഅഫര്‍ (34) എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്നും ഒറ്റനമ്പര്‍ ചൂതാട്ടത്തിന് ഉപയോഗിച്ച കുറിപ്പടികളും മൊബൈല്‍ ഫോണും 9,800 രൂപയും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐ പവനന്, എഎസ്ഐ ബാബു പ്രസാദ്, ഉദ്യോഗസ്ഥരായ അനീഷ്, നിശാന്ത്, ഷിജു, രതീഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Custody, Three persons arrested for gambling.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.