Follow KVARTHA on Google news Follow Us!
ad

Arrested | ഓടോറിക്ഷയില്‍ സഞ്ചരിക്കവെ വയോധികയുടെ മാല കവര്‍ന്നുവെന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Auto Driver,Police,Arrested,Kerala,
മട്ടന്നൂര്‍: (www.kvartha.com) മട്ടന്നൂര്‍ പഴശ്ശിയില്‍ നിന്നും ഓടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന സഹയാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നുവെന്ന കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശികളായ നിഷ (28), പാര്‍വതി (25), കല്യാണി (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 
Three arrested in chain snatching case, Kannur, News, Auto Driver, Police, Arrested, Kerala

പഴശ്ശിയിലെ കെ ശൈലജ (60)യുടെ മൂന്നു പവന്റെ മാലയാണ് കവര്‍ന്നത്. തലശ്ശേരിയില്‍ മറ്റൊരു കേസില്‍ പിടിയിലായ ഇവര്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് പേരെയും മോഷണം നടത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

ബന്ധു വീട്ടിലേക്ക് പോകുന്നതിനായി ശൈലജ ഓടോറിക്ഷയില്‍ കയറിയപ്പോള്‍ പ്രതികളായ മൂന്നുപേര്‍ ഓടോറിക്ഷയില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഇറങ്ങിയപ്പോഴാണ് മാല കാണാനില്ലെന്ന് മനസ്സിലായതെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മട്ടന്നൂര്‍ എസ് ഐ ടിസി രാജീവന്‍, എ എസ് ഐ എം കെ ശമീര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രിയ, ബവിജ, സാന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
 
Keywords: Three arrested in chain snatching case, Kannur, News, Auto Driver, Police, Arrested, Kerala.

Post a Comment