Follow KVARTHA on Google news Follow Us!
ad

V S Anil Kumar | നാടിന്റെ പട്ടിണി മാറ്റാനിറങ്ങിയവര്‍ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചത് ദുരിതം മാത്രം: വി എസ് അനില്‍കുമാര്‍

Those who came to end the country's hunger experienced only misery in their own lives: V S Anil Kumar#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



കണ്ണൂര്‍: (www.kvartha.com) നമ്പൂതിരിയെ മനുഷ്യനാക്കുകയും അന്തര്‍ജനങ്ങളെ അടുക്കളയില്‍ നിന്നും മറക്കുടയ്ക്കുള്ളില്‍ നിന്നും അരങ്ങത്തുകൊണ്ടുവരികയുമാണ് നവോത്ഥാന പ്രസ്ഥാനം ചെയ്തതെങ്കില്‍ അത്രയേറെ സ്ത്രീ വിരുദ്ധവും മനുഷ്യ വിരുദ്ധവുമായിരുന്നു അന്നത്തെ സമുദായ നീതിയും ആചാര അനുഷ്ടാനങ്ങളുടെ ബഹുല്യവും കാര്‍ക്കശ്യവുമെന്ന് കഥാകൃത്ത് വി എസ് അനില്‍കുമാര്‍ പറഞ്ഞു.

യുവകലാസാഹിതി മയ്യില്‍ മണ്ഡലം കമിറ്റി നണിയൂരില്‍ ഭാരതീയ മന്ദിരത്തിന്റെ മുറ്റത്ത് നടത്തിയ വീട്ടുമുറ്റ സാഹിത്യ സദസ്സില്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കവി മാധവന്‍ പുറച്ചേരിയുടെ 'അമ്മയുടെ ഓര്‍മപ്പുസ്തകം' എന്ന കൃതി അവതരിപ്പിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.

സ്ത്രീ ദേവതയല്ല, സഹനത്തിന്റെ സഹാറയാണെന്ന് ഈ പുസ്തകം പ്രഖ്യാപിക്കുന്നു. നാടിന്റെ പട്ടിണി മാറ്റാന്‍ ജീവിതം സമര്‍പിച്ച ഭാരതീയനെയും വടക്കില്ലത്തെയും പോലുള്ളവര്‍ക്ക് സ്വാതന്ത്ര്യം നേടിയിട്ടും സ്വന്തം ജീവിത ദുരിതം മാറ്റാന്‍ കഴിഞ്ഞില്ലെന്ന ദുരവസ്ഥ ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു.

News,Kerala,State,Kannur,Book,Writer, Those who came to end the country's hunger experienced only misery in their own lives: V S Anil Kumar


കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ അച്ചാറുണ്ടാക്കി മകന്റെ കയ്യില്‍ വില്‍ക്കാന്‍ കൊടുത്തയക്കുന്ന അമ്മയുടെ ജീവിത സമരമാണ് മാധവന്റെ പുസ്തകം. വി വി ശ്രീനിവാസന്‍, ജോയ് കെ ജോസഫ്, പ്രേമകുമാരി ടീചര്‍, സി കെ അനൂപലാല്‍, ടി എം പ്രീത തുടങ്ങിയവര്‍ സംസാരിച്ചു. 

ഭാസ്‌കരന്‍ പി നണിയൂര്‍ അധ്യക്ഷനായി. രമേശന്‍ നണിയൂര്‍ സ്വാഗതവും വിജേഷ് നന്ദിയും പറഞ്ഞു. വിഷ്ണു ഭാരതീയന്റെ ആത്മകഥ മകള്‍ വസന്ത വി എസ് അനില്‍കുമാറിന് സമ്മാനിച്ചു. മകന്‍ ഗോപാലകൃഷ്ണന്‍ മാധവന്‍ പുറച്ചേരിയെ പൊന്നാടയണിയിച്ചു.

Keywords: News,Kerala,State,Kannur,Book,Writer, Those who came to end the country's hunger experienced only misery in their own lives: V S Anil Kumar

Post a Comment