Follow KVARTHA on Google news Follow Us!
ad

Judge | രാവിലെ ന്യായാധിപനായും രാത്രിയില്‍ ഓണ്‍ലൈനില്‍ പോണ്‍താരമായും ഇരട്ടവേഷം; ജഡ്ജിയുടെ ജോലി തെറിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോക വാര്‍ത്തകള്‍,New York,News,Judge,World,
ന്യൂയോര്‍ക്: (www.kvartha.com) രാവിലെ ന്യായാധിപനായും രാത്രിയില്‍ ഓണ്‍ലൈനില്‍ പോണ്‍താരമായും ഇരട്ടവേഷമിട്ട ജഡ്ജിയുടെ ജോലി തെറിച്ചു. ന്യൂയോര്‍ക് സിറ്റിയിലെ ജഡ്ജ് ഗ്രിഗറി എ ലോകി(33) നാണ് ഇരട്ടവേഷം ചെയ്തതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായത്. ഒണ്‍ലി ഫാന്‍സ് എന്ന സൈറ്റിലെ സജീവ സാന്നിധ്യമാണ് ഗ്രിഗറിക്കു വിനയായത്.

പ്രതിമാസം ആയിരം രൂപയോളം (12 ഡോളര്‍) ഈടാക്കുന്ന അകൗണ്ടാണു ഗ്രിഗറിക്ക് ഒണ്‍ലി ഫാന്‍സില്‍ ഉണ്ടായിരുന്നത്. തന്റെ നൂറിലേറെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും ഉപയോക്താക്കള്‍ക്കായി ഗ്രിഗറി പോസ്റ്റ് ചെയ്തിരുന്നു. ഒണ്‍ലി ഫാന്‍സ് കൂടാതെ ജസ്റ്റ്‌ഫോര്‍.ഫാന്‍സ് എന്ന പോണ്‍ സൈറ്റിലും ഇയാള്‍ക്ക് അകൗണ്ട് ഉണ്ടായിരുന്നുവെന്നാണു റിപോര്‍ട്. ഇതില്‍ 750 രൂപയോളമാണ് (9.99 ഡോളര്‍) ഈടാക്കിയിരുന്നത്.

This US Judge Became Online Star After Work Hours, Fired, New York, News, Judge, World

അശ്ലീല ചിത്രങ്ങളും വീഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നതായിരുന്നു രണ്ട് അകൗണ്ടുകളും. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പെടെയുള്ള സമൂഹമാധ്യമങ്ങളിലും അകൗണ്ടുള്ള ഗ്രിഗറി, 'ഞാന്‍ ജഡ്ജാണ്' എന്നും വ്യക്തമാക്കിയിരുന്നു. 'രാവിലെ വൈറ്റ് കോളര്‍ പ്രൊഫഷനല്‍. രാത്രി അണ്‍പ്രൊഫഷനല്‍.

പക്വതയില്ലാത്ത, പരുക്കനായ, വൃത്തികെട്ടയാള്‍' എന്നാണ് ഒണ്‍ലി ഫാന്‍സിന്റെ ബയോയില്‍ ഗ്രിഗറിയുടെ വിശേഷണം. ഒട്ടും പ്രൊഫഷനലല്ലാത്ത പെരുമാറ്റമാണെന്ന് ആരോപിച്ചാണ് ഗ്രിഗറിക്കെതിരെ നടപടിയെടുത്തത്. ജഡ്ജ് ആയി ജോലി ചെയ്യുമ്പോള്‍ നല്ല രീതിയിലല്ല ഇയാള്‍ ഇടപെട്ടിരുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Keywords: This US Judge Became Online Star After Work Hours, Fired, New York, News, Judge, World.

Post a Comment