Follow KVARTHA on Google news Follow Us!
ad

Missing | പോക്‌സോ കേസ് അതിജീവിതയെ അരമണിക്കൂര്‍ കാണാതായി; കണിയാപുരത്ത് കണ്ടെത്തി

Thiruvananthapuram: POCSO case survivor missing and found within hours#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) പേട്ടയില്‍ നിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ മണിക്കൂറുകള്‍ക്കകം കണിയാപുരത്ത് നിന്ന് കണ്ടെത്തി. രാവിലെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നാലെ അമ്മ പരാതി നല്‍കുകയായിരുന്നു. പേട്ട പൊലീസ് സ്റ്റേഷനിലെത്തി 15കാരിയെ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് കാണാതായ പോക്‌സോ കേസിലെ പരാതിക്കാരിക്കായി ഉടന്‍തന്നെ പൊലീസ് വ്യാപകമായി നഗരത്തില്‍ അന്വേഷണം നടത്തി. അരമണിക്കൂറിന് ശേഷം കണിയാപുരത്ത് വെച്ച് സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. 

News, Kerala, State, Local-News, Complaint, POCSO, Minor girls, Mother, Police, Examination, Thiruvananthapuram: POCSO case survivor missing and found within hours


ഈ കുട്ടിയെ കാണാതെ പോയി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പരീക്ഷയെഴുതാന്‍ പോകുകയാണെന്നും ഉള്ള ഫോണ്‍കോള്‍ അമ്മക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. അമ്മക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.

Keywords: News, Kerala, State, Local-News, Complaint, POCSO, Minor girls, Mother, Police, Examination, Thiruvananthapuram: POCSO case survivor missing and found within hours

Post a Comment