വെഞ്ഞാറമൂട്: (www.kvartha.com) തിരുവനന്തപുരത്ത് ഭാര്യയുമായി വഴക്കിട്ട് യുവാവ് റബര്‍ ടാപിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തി ജീവനൊടുക്കിയതായി പൊലീസ്. വാമനപുരം ഊന്നന്‍ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാത്രിയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് റബര്‍ ടാപിംഗ് കത്തി ഉപയോഗിച്ച് സ്വയം കുത്തുകയായിരുന്നുവെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വെഞ്ഞാറമ്മൂട് പൊലീസ് പറഞ്ഞു.
Keywords: News,Kerala,Thiruvananthapuram,Local-News,Police men, Suicide, Thiruvananthapuram: Man commit suicide at Venjarammoodu