തിരുവനന്തപുരം: (www.kvartha.com) ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കാലപരിപാടിയിലെ നാടന്‍പാട്ടിനൊപ്പം ചുവടുവച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാലുപേര്‍ പൊലീസ് പിടിയില്‍. രഞ്ജിത്ത് (35), ഷിബു (39), സനല്‍കുമാര്‍ (42), സജികുമാര്‍ (44) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പില്‍ വീട്ടില്‍ അഖിലി (29)നെയാണ് ആറോളം പേര്‍ ചേര്‍ന്ന് അക്രമിക്കുകയും തുടര്‍ന്ന് കുത്തിപ്പരിക്ക് ഏല്‍പിക്കുകയും ചെയ്തതെന്നാണ് പരാതി.
പൊലീസ് പറയുന്നത്: ആക്രമണത്തില്‍ മുതുകിലും തലയിലും ഗുരുതരമായി പരുക്കേറ്റ അഖില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഇടവം ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാടന്‍ പാട്ട് നടന്നിരുന്നു. ഇതിനിടെ അഖില്‍ നൃത്തം കളിച്ചതില്‍ പ്രകോപിതരായ സംഘം അഖിലിനെ അനുനയിപ്പിച്ച് സമീപത്തെ റബര്‍ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
അഖിലിനെ മര്‍ദിച്ചസംഘം കത്തികൊണ്ട് കുത്തുകയും ചെയ്തു. പിന്നീട് അവശനായ യുവാവിനെ പുരയിടത്തില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ പൊലീസ് അന്വേഷണത്തിനൊടുവില്‍ പിടികൂടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രഞ്ജിത്ത്, ഷിബു, സനല്‍കുമാര്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
നെയ്യാര്‍ഡാമിലെ തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന സജികുമാറിനെ കഴിഞ്ഞ ദിവസം പുലര്‍ചെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്. മംഗലാപുരം വഴി വ്യാഴാഴ്ച ഇയാള്‍ വിദേശത്തേക്ക് കടക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ പിടിയിലായ സജികുമാറിനെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, State, Assault, Crime, Attack, Local-News, Accused, Arrested, Police, Thiruvananthapuram: Four arrested for assaulting youth while dancing in temple festival