തിരുവനന്തപുരം: (www.kvartha.com) തിരുവല്ലത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോളജ് ബസ് സ്‌കൂടറില്‍ ഇടിച്ച് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച പാച്ചല്ലൂര്‍ മണലി വിളകത്ത് വീട്ടില്‍ ജലീലിന്റെ മകന്‍ മുഹമ്മദ് തസ്ലിയാണ് മരിച്ചത്.
രാവിലെയാണ് കോളജ് പരിസരത്തുവച്ച് മറ്റു വിദ്യാര്‍ഥികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. മുഹമ്മദ് തസ്ലി പഠിക്കുന്ന എസിഇ എന്‍ജിനീയറിങ് കോളജിലെ ബസാണ് ഇടിച്ചത്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Thiruvananthapuram,Accident,Accidental Death,Student,Local-News, Thiruvananthapuram: College student died in road accident in Thiruvallam