ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് ടൗണിലെ പവിത്ര ജ്വലറി തുറക്കാനെത്തിയ ഉടമ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ അശ്വിനാണ് കവര്‍ച നടന്നത് കണ്ടത്. ഷടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യന്നൂര്‍ പൊലീസില്‍ ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും പൊലീസ് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പയ്യന്നൂര്‍ ഡിവൈഎസ്പി ഉള്‍പെടെയുളളവര്‍ സ്ഥലത്തെത്തിയിരുന്നു.
Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Theft, Robbery, Investigates, Gold, Theft At Jewellery Shop.
< !- START disable copy paste -->