Follow KVARTHA on Google news Follow Us!
ad

BJP | രാഹുല്‍ ഗാന്ധി ഇന്‍ഡ്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ തേടുന്നു; അയോഗ്യതയില്‍ യു എസും ജര്‍മനിയും ഇടപെട്ടതോടെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Rahul Gandhi,Controversy,BJP,National,
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്‍ഡ്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ തേടുന്നുവെന്ന വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബിജെപി നേതാക്കള്‍ രാഹുലിനെതിരെയുള്ള വിമര്‍ശനം ഉയര്‍ത്തിയത്.

അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ ലോക് സഭയില്‍നിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് യുഎസിനു പിന്നാലെ ജര്‍മനിയും പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

എന്നാല്‍ രാഹുല്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ തേടിയെന്ന വിമര്‍ശനം തള്ളിക്കളഞ്ഞ കോണ്‍ഗ്രസ്, ഇക്കാര്യത്തില്‍ തെളിവു ഹാജരാക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവരാണ് രാഹുല്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുവെന്ന് വിമര്‍ശനമുയര്‍ത്തിയത്.

ഇത്തരമൊരു ഇടപെടലിനായി രാഹുല്‍ നീക്കം നടത്തിയതിന്റെ തെളിവു പുറത്തുവിടണമെന്നായിരുന്നു നേതാക്കള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം. ഇന്‍ഡ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുക മാത്രമാണ് രാഹുല്‍ ചെയ്തതെന്നും, അല്ലാതെ വിദേശരാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.

'ഇന്‍ഡ്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ വിദേശ ശക്തികളെ ക്ഷണിച്ച രാഹുല്‍ ഗാന്ധിക്ക് നന്ദി. ഓര്‍ക്കുക, ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയെ വിദേശ ശക്തികളെ ഉപയോഗിച്ച് സ്വാധീനിക്കാനാകില്ല. ഇന്‍ഡ്യ ഒരിക്കലും ആഭ്യന്തര കാര്യങ്ങളില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ അംഗീകരിക്കില്ല. കാരണം ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര മോദി എന്നാണ്' എന്ന് കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു.

'രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇന്‍ഡ്യയുടെ ജനാധിപത്യ, രാഷ്ട്രീയ, നിയമ പോരാട്ടങ്ങള്‍ രാജ്യത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്നതില്‍ വിശ്വസിക്കുന്നില്ല എന്നത് രാജ്യത്തിനു തന്നെ അപമാനമാണ്. അങ്ങനെയാണ് അദ്ദേഹം ഇന്‍ഡ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തേടുന്നത്.

'Thank You, Rahul Gandhi': Ministers Slam Congress Over Germany Statement, New Delhi, News, Politics, Rahul Gandhi, Controversy, BJP, National.

പക്ഷേ, നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന നവഭാരതം ഇത്തരം വിദേശ ഇടപെടലുകള്‍ അംഗീകരിക്കില്ല' എന്ന് അനുരാഗ് ഠാക്കൂര്‍ കുറിച്ചു.

രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരിച്ച ജര്‍മനിക്ക് നന്ദിയറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് നടത്തിയ പ്രതികരണം റീ ട്വീറ്റ് ചെയ്താണ് ഇരുവരും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയിലൂടെ ഇന്‍ഡ്യയില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് പ്രതികരിച്ച ജര്‍മന്‍ വിദേശകാര്യ മന്ത്രാലയത്തിന് നന്ദിയറിയിക്കുന്നതായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ട്വീറ്റ്.

Keywords: 'Thank You, Rahul Gandhi': Ministers Slam Congress Over Germany Statement, New Delhi, News, Politics, Rahul Gandhi, Controversy, BJP, National.

Post a Comment