Vijay | തമിഴ് ചലച്ചിത്ര താരം അജിത് കുമാറിന്റെ പിതാവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി വിജയ്‌യും

 


ചെന്നൈ: (www.kvartha.com) തമിഴ് ചലച്ചിത്ര താരം അജിത് കുമാറിന്റെ പിതാവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി സൂപര്‍താരം വിജയ്‌യും. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ചെയാണ് മരിച്ചത്. 85 വയസ് ആയിരുന്നു. മരണ വിവരം മൂന്നുമക്കളും സംയുക്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

തമിഴ് സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ അജിതിന്റെ ചെന്നൈയിലെ വസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ വിജയ്‌യും ആദരാഞ്ജലികളുമായി എത്തി.

എന്നാല്‍ കാമറയ്ക്ക് കര്‍ശന നിയന്ത്രണമുള്ള സ്ഥലത്തെ വിജയ്‌യുടെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അദ്ദേഹം കാറില്‍ അജിതിന്റെ വീട്ടിലേക്ക് എത്തുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. തമിഴിലില്‍ ഏകദേശം ഒരേ താരമൂല്യത്തോടെ സമകാലികരായി തുടരുന്ന താരങ്ങളാണ് അജിത് കുമാറും വിജയ്‌യും.

അച്ഛന്റെ മരണ വിവരം അറിയിച്ചും അദ്ദേഹത്തെ ചികിത്സിച്ചവര്‍ക്കും വിയോഗവേളയില്‍ തങ്ങളെ ആശ്വസിപ്പിച്ചവര്‍ക്കും നന്ദി അറിയിച്ച് അജിതും സഹോദരങ്ങളം ചേര്‍ന്ന് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. മരണാനന്തര ചടങ്ങുകളില്‍ സ്വകാര്യതയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനെ എല്ലാവരും മാനിക്കുമെന്നാണ് കരുതുന്നതെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു.

Vijay | തമിഴ് ചലച്ചിത്ര താരം അജിത് കുമാറിന്റെ പിതാവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി വിജയ്‌യും

പാലക്കാട് സ്വദേശിയാണ് പി എസ് മണി. കൊല്‍കത സ്വദേശി മോഹിനിയാണ് പി എസ് മണിയുടെ ഭാര്യ. അനൂപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് അജിതിന്റെ സഹോദരങ്ങള്‍. ഉറക്കത്തിലായിരുന്നു അച്ഛന്റെ മരണം സംഭവിച്ചതെന്ന് മക്കള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

തുനിവ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ അജിത് കുമാര്‍ ചിത്രം. പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക. എച് വിനോദ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഹെയ്സ്റ്റ് വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. സീ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ബേ വ്യൂ പ്രോജക്റ്റ്‌സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂര്‍ ആണ് ചിത്രം നിര്‍മിച്ചത്.

Keywords:  Thalapathy Vijay visits Ajith Kumar's house to offer condolence on his father P Subramaniam's demise, Chennai, News, Dead, Obituary, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia