Dharna | കേന്ദ്ര സര്‍കാരിന്റെ ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച് അധ്യാപക സര്‍വീസ് സംഘടന സമരസമിതി ഹെഡ് പോസ്റ്റോഫീസ് മാര്‍ചും ധര്‍ണയും നടത്തി
Mar 27, 2023, 17:37 IST
കണ്ണൂര്‍: (www.kvartha.com) സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള സര്‍കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന കേന്ദ്ര സര്‍കാരിന്റെ ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും മാര്‍ചും ധര്‍ണയും നടത്തി. അധ്യാപക സര്‍വീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ചും ധര്‍ണയും നടത്തിയത്.
പരിപാടി ജോയിന്റ് കൗന്‍സില്‍ സംസ്ഥാന സെക്രടറിയേറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. എ കെ എസ് ടി യു ജില്ലാ പ്രസിഡന്റ് വി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗന്‍സില്‍ ജില്ലാ സെക്രടറി റോയ് ജോസഫ്, കെ വി രവീന്ദ്രന്‍, കെ ജി ഒ എഫ് സംസ്ഥാന കമിറ്റിയംഗം സുരേഷ് ചന്ദ്രബോസ്, ശെരീഫ് എ എന്നിവര്‍ സംസാരിച്ചു.
മാര്‍ചിനും ധര്‍ണയ്ക്കും അജയകുമാര്‍ കരിവെള്ളൂര്‍, ഷൈജു സി ടി, മനീഷ് മോഹന്‍, റീജ പി, സബിത്ത് പി കെ, ലിജിന്‍ പി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: News, Kerala, State, March, Dharna, Teachers, Protest, Protesters, Local-News, Teacher Service Organization Strike Committee held March and Dharna at Head Post Office
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.