ദിണ്ടിഗല്‍: (www.kvartha.com) പട്ടാപ്പകല്‍ അനുജന്റെ വീട്ടില്‍ വച്ച് വെളുത്തുള്ളി വ്യാപാരി വെട്ടേറ്റ് മരിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലാണ് നടുക്കിയ സംഭവം. ദിണ്ടിഗല്‍ മേഖലയിലെ പ്രമുഖ വെളുത്തുള്ളി മൊത്തവ്യാപാരിയായിരുന്ന വേടപ്പട്ടി സ്വദേശി ചിന്നത്തമ്പിയാണ് കൊല്ലപ്പെട്ടത്. ദിണ്ടിഗല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം കച്ചവടത്തിനായി അങ്ങാടിയിലേക്ക് പോകാതെ അനുജന്റെ വീട്ടിലാണ് ചിന്നത്തമ്പി തങ്ങിയത്. പകല്‍ അഞ്ചിലധികം പേര്‍ അരിവാളുകളുമായി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി ചിന്നത്തമ്പിയെ വെട്ടിക്കൊലപ്പടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചിന്നത്തമ്പി സംഭവസ്ഥലത്തുതന്നെ മരിച്ചു.
പൊലീസെത്തിയാണ് മൃതദേഹം ദിണ്ടിഗല്‍ സര്‍കാര്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാപാര രംഗത്തെ തര്‍ക്കങ്ങളെ തുടര്‍ന്ന് ചിന്നത്തമ്പിക്ക് പ്രാദേശികമായി ശത്രുക്കളുണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം, ചിന്നത്തമ്പിയുടെ സഹോദരനെ ലക്ഷ്യമിട്ടെത്തിയവരാണോ ചിന്നത്തമ്പിയുടെ തന്നെ ശത്രുക്കളാണോ കൊല നടത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Keywords: News,National,India,Tamilnadu,Crime,Killed,Accused,Police,Local-News, Tamilnadu: Garlic dealer killed