Follow KVARTHA on Google news Follow Us!
ad

Arrested | 'തന്നെ ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു'; യുവതി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,chennai,News,Marriage,Police,Arrested,attack,Kerala,
ചെന്നൈ: (www.kvartha.com) തന്നെ ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചെന്ന സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ ഈറോഡില്‍ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈറോഡ് വര്‍ണാപുരം സ്വദേശിയായ കാര്‍ത്തിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ ബന്ധു കൂടിയായ മീനാദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഒരു സ്വകാര്യ കംപനിയില്‍ ജോലി ചെയ്യുന്ന കാര്‍ത്തി മീനാദേവിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയെ കാര്‍ത്തി വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കായി.

Tamil Nadu woman hot oil on boyfriend after he cheats on her, arrested, Chennai, News, Marriage, Police, Arrested, Attack, Kerala

ശനിയാഴ്ച കാര്‍ത്തി മീനാദേവിയെ കാണാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും മീനാദേവി തിളച്ച എണ്ണ കാര്‍ത്തിയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.

കയ്യും മുഖവും പൊള്ളിയ കാര്‍ത്തി നിലത്തേക്കു വീണു. തുടര്‍ന്ന് ഇയാളുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് തുടര്‍ന്ന് മീനാദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Tamil Nadu woman hot oil on boyfriend after he cheats on her, arrested, Chennai, News, Marriage, Police, Arrested, Attack, Kerala.

Post a Comment