ബസ് സ്റ്റാന്‍ഡിലെ നഗരസഭാ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സീലിങ്ങ് നിര്‍മാണവും സുരക്ഷയുടെ ഭാഗമായി ഗ്രില്‍സ് സ്ഥാപിക്കുന്നതിനുമായി ആദ്യഘട്ടത്തില്‍ 12 ലക്ഷം രൂപയാണ് നഗരസഭ ചിലവഴിച്ചത്. നേരത്തേ തന്നെ മേല്‍ക്കൂര നിര്‍മിച്ചിരുന്നു. ഇലക്ട്രികല്‍, പ്ലംബിങ്ങ് പ്രവര്‍ത്തിയും പൂര്‍ത്തിയായി. താമസിക്കാനെത്തുന്നവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഷെല്‍ഫ്, കട്ടില്‍ എന്നിവയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
മൊത്തം 25 ലക്ഷം രൂപയാണ് ഷീ ലോഡ്ജിനു വേണ്ടി ചിലവഴിക്കുന്നതെന്നും എത്രയും വേഗം ഉദ്ഘാടനം നടത്താനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമറ്റി ചെയര്‍മാന്‍ പിപി മുഹമ്മദ് നിസാര്‍ പറഞ്ഞു.
Keywords: Taliparamba: 'She Lodge' facility launched for women travellers, Kannur, News, Women, Protection, Inauguration, Kerala.