Cinema | ടി പത്മനാഭന്റെ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' വെളളിത്തിരയിലേക്ക്, ആദ്യ പ്രദര്‍ശനം കണ്ണൂരില്‍
Mar 9, 2023, 10:22 IST
കണ്ണൂര്‍: (www.kvartha.com) മലയാള ചെറുകഥയിലെ മുന്‍നിരക്കാരന്‍ ടി പത്മനാഭന്റെ പ്രശസ്തമായ കഥയായ പ്രകാശം
പരത്തുന്ന ഒരു പെണ്‍കുട്ടിയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി.
ചലച്ചിത്രമാക്കുന്ന പത്മനാഭന്റെ ആദ്യ ചെറുകഥയാണിത്. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം മാര്‍ച് ഒന്‍പതിന് രാവിലെ 9.30ന് കണ്ണൂര്‍ സവിത ഫിലിം സിറ്റിയില്‍ നടന്നു. സഹകരണമന്ത്രി വി എന്‍ വാസവന്‍ മുഖ്യാതിഥിയായി. കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചെങ്കിലും ലോക് ഡൗണോടെ നിറുത്തിവച്ച ചിത്രം കണ്ണൂര്‍ കോട്ട, പുതിയതെരു, പയ്യാമ്പലം എന്നിവിടങ്ങളിലാണ് പിന്നീട് ചിത്രീകരിച്ചത്.
അനന്യ ഫിലിംസിന്റെയും വൈ എന്റര്‍ടെയ്ന്റ്മെന്റ്സിന്റെയും ബാനറില്‍ ആല്‍വിന്‍ ആന്റണി, മനു പദ്മനാഭന്‍ നായര്‍, ബിജു തോരണത്തേല്‍, ജയചന്ദ്രന്‍ കല്ലാടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ജയരാജ് തന്നെയാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഒപ്പം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മീനാക്ഷിയാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി അഭിനയിക്കുന്നത്. പുതുമുഖം ആല്‍വിനാണ് നായകന്‍. സംഗീതം രമേശ് നാരായണനും ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണും നിര്‍വഹിക്കുന്നു.
ടി പത്മനാഭന്റെ കടല്‍ എന്ന ചെറുകഥ ഷാജി എന്‍ കരുണ്‍ ചലച്ചിത്രമാക്കാന്‍
ശ്രമിച്ചിരുന്നുവെങ്കിലും പാതിവഴിയില്‍ മുടങ്ങി. കണ്ണൂരിന്റെ
പശ്ചാത്തലത്തിലാണ് കളിയാട്ടം, ശാന്തം തുടങ്ങിയ ചിത്രങ്ങള്‍ ജയരാജ് സംവിധാനം ചെയ്തത്. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി ചലച്ചിത്രമാക്കാന്‍ നിരവധി സംവിധായകര്‍ നേരത്തെ ടി പത്മനാഭനെ സമീപിച്ചിരുന്നു.
ചെറുകഥ സിനിമയാക്കുമ്പോള്‍ അതിന്റെ ആത്മാവ് ചോര്‍ന്നു പോകുമെന്ന ആശങ്കയായിരുന്നു കഥാകൃത്തിന്. എന്നാല്‍ ജയരാജ് സമീപിച്ചതോടെ അദ്ദേഹം സമ്മതിക്കുകയായിരുന്നു. സ്നേഹവും കാരുണ്യവും
വഴിഞ്ഞൊഴുകുന്ന ടി പത്മനാഭന്റെ കഥയെ അടിസ്ഥാനമാക്കി സിനിമ ചെയ്യണമെന്നത് നേരത്തെയുള്ള ആഗ്രഹമായിരുന്നുവെന്ന് ജയരാജന്‍ പ്രതികരിച്ചു.
Keywords: T Padmanabhan's 'Prakasham Parathunna Penkutty hits screen, first screening in Kannur, Kannur, News, Kottayam, Cinema, Writer, Kerala.
പരത്തുന്ന ഒരു പെണ്‍കുട്ടിയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി.
ചലച്ചിത്രമാക്കുന്ന പത്മനാഭന്റെ ആദ്യ ചെറുകഥയാണിത്. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം മാര്‍ച് ഒന്‍പതിന് രാവിലെ 9.30ന് കണ്ണൂര്‍ സവിത ഫിലിം സിറ്റിയില്‍ നടന്നു. സഹകരണമന്ത്രി വി എന്‍ വാസവന്‍ മുഖ്യാതിഥിയായി. കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചെങ്കിലും ലോക് ഡൗണോടെ നിറുത്തിവച്ച ചിത്രം കണ്ണൂര്‍ കോട്ട, പുതിയതെരു, പയ്യാമ്പലം എന്നിവിടങ്ങളിലാണ് പിന്നീട് ചിത്രീകരിച്ചത്.
അനന്യ ഫിലിംസിന്റെയും വൈ എന്റര്‍ടെയ്ന്റ്മെന്റ്സിന്റെയും ബാനറില്‍ ആല്‍വിന്‍ ആന്റണി, മനു പദ്മനാഭന്‍ നായര്‍, ബിജു തോരണത്തേല്‍, ജയചന്ദ്രന്‍ കല്ലാടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ജയരാജ് തന്നെയാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഒപ്പം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മീനാക്ഷിയാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി അഭിനയിക്കുന്നത്. പുതുമുഖം ആല്‍വിനാണ് നായകന്‍. സംഗീതം രമേശ് നാരായണനും ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണും നിര്‍വഹിക്കുന്നു.
ടി പത്മനാഭന്റെ കടല്‍ എന്ന ചെറുകഥ ഷാജി എന്‍ കരുണ്‍ ചലച്ചിത്രമാക്കാന്‍
ശ്രമിച്ചിരുന്നുവെങ്കിലും പാതിവഴിയില്‍ മുടങ്ങി. കണ്ണൂരിന്റെ
പശ്ചാത്തലത്തിലാണ് കളിയാട്ടം, ശാന്തം തുടങ്ങിയ ചിത്രങ്ങള്‍ ജയരാജ് സംവിധാനം ചെയ്തത്. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി ചലച്ചിത്രമാക്കാന്‍ നിരവധി സംവിധായകര്‍ നേരത്തെ ടി പത്മനാഭനെ സമീപിച്ചിരുന്നു.
വഴിഞ്ഞൊഴുകുന്ന ടി പത്മനാഭന്റെ കഥയെ അടിസ്ഥാനമാക്കി സിനിമ ചെയ്യണമെന്നത് നേരത്തെയുള്ള ആഗ്രഹമായിരുന്നുവെന്ന് ജയരാജന്‍ പ്രതികരിച്ചു.
Keywords: T Padmanabhan's 'Prakasham Parathunna Penkutty hits screen, first screening in Kannur, Kannur, News, Kottayam, Cinema, Writer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.