സമൂഹമാധ്യമത്തില്‍ ലൈവ് വീഡിയോയിലാണ് സ്വപ്‌ന ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നും അവസാനശ്വാസം വരെ പൊരുതുമെന്നും അവര്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് ഫേസ്ബുക് ലൈവ് വീഡിയോയിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സ്വപ്‌ന നേരത്തെ തന്നെ അറിയിച്ചിരുന്നു. അഞ്ചുമണി എന്ന സമയവും പറഞ്ഞിരുന്നു. തുടര്‍ന്നാണ് വെളിപ്പെടുത്തല്‍.
സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍:
കണ്ണൂര്‍ സ്വദേശിയായ വിജയ് പിള്ള എന്നയാള്‍ മൂന്നു ദിവസം മുന്‍പ് വിളിച്ചു. അഭിമുഖത്തിനെന്ന പേരിലാണ് ബെംഗ്ലൂറിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി കേരളം വിടുന്നതിന് 30 കോടി വാദ്ഗാനം ചെയ്തു.
കേരളം വിടുന്നതിന് സഹായം ചെയ്യാമെന്നും പറഞ്ഞു. വഴങ്ങിയില്ലെങ്കില്‍ ജീവന് അപകടമാണെന്നും ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും താല്‍പര്യങ്ങള്‍ക്കായി മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കറും അഡിഷനല്‍ പ്രൈവറ്റ് സെക്രടറി സിഎം രവീന്ദ്രനും തന്നെ ഉപയോഗിച്ചു.
സ്വര്‍ണക്കടത്തുകാരിയായാണ് താന്‍ അറിയപ്പെടുന്നത്. അതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും വലിച്ചിഴക്കപ്പെട്ടു. എല്ലാം എന്റെ തലയില്‍ വയ്ക്കാന്‍ ജയിലില്‍ അടച്ചു. ജയിലില്‍ ട്രാപ് ചെയ്യപ്പെട്ടു. വിവിധ തരത്തിലുള്ള വോയ്സ് ക്ലിപുകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ യഥാര്‍ഥ മുഖം മനസ്സിലാക്കിയശേഷമാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തില്‍ സത്യം പുറത്തു വരുമെന്ന് വിശ്വാസമുണ്ട്. വിജയ് പിള്ള ബെംഗ്ലൂറിലെ ഹോടെല്‍ ലോബിയില്‍വച്ചു സംസാരിച്ചപ്പോള്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. ഒരാഴ്ച സമയം തരാം, മക്കളുമായി ഹരിയാനയിലോ ജയ്പൂരിലോ മാറണമെന്ന് ആവശ്യപ്പെട്ടു. ജീവിക്കാന്‍ എല്ലാ സൗകര്യവും തരാമെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകള്‍ നശിപ്പിക്കണമെന്നും ക്ലൗഡിലോ മറ്റോ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ നശിപ്പിക്കാമെന്നും വിജയ് പിള്ള പറഞ്ഞു. കേരളം വിട്ടില്ലെങ്കില്‍ പിന്നെ ഒത്തുതീര്‍പ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാന്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പറഞ്ഞതായും വിജയ് പിള്ള പറഞ്ഞു.
തന്നെ നിശിപ്പിക്കുമെന്നും കൊല്ലുമെന്നുമായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് കള്ളം പറഞ്ഞതാണെന്ന് ജനങ്ങളോട് പറയണമെന്ന് ആവശ്യപ്പെട്ടു. ഉത്തരേന്‍ഡ്യയില്‍നിന്ന് യുകെയിലോ മലേഷ്യയിലോ പോകാനുള്ള അവസരം ഉണ്ടാക്കാമെന്നും സ്വപ്ന ജീവിച്ചിരിക്കുന്നതായി ആരും അറിയരുതെന്നും പറഞ്ഞു.
Keywords: Swapna Suresh's New revelation in gold-smuggling case, Thiruvananthapuram, News, Facebook, Trending, Allegation, Chief Minister, Pinarayi-Vijayan, Compensation, Kerala.