Follow KVARTHA on Google news Follow Us!
ad

Swapna Suresh | ഒരാഴ്ചയ്ക്കുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ് കൊടുക്കും; തനിക്കെതിരെ പരാമര്‍ശം നടത്തിയ അഡ്വ. ബിഎന്‍ ഹസ്‌കറിന് വകീല്‍ നോടിസ് അയച്ചതായി സ്വപ്ന സുരേഷ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Notice,Facebook Post,Warning,Kerala,
തിരുവനന്തപുരം: (www.kvartha.com) തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ഇടതു നിരീക്ഷകനായ അഡ്വ. ബിഎന്‍ ഹസ്‌കറിന് വകീല്‍ നോടിസ് അയച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക് കുറിപ്പിലൂടെയാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്.

ഒരാഴ്ചയ്ക്കുള്ളില്‍ പരാമര്‍ശം പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നാണ് സ്വപ്‌ന ഫേസ്ബുകില്‍ കുറിച്ചത്. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ തന്നോട് ചോദിച്ചതുപോലെ പണമൊന്നും വേണ്ടെന്നും ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമാണെന്നും സ്വപ്ന കുറിപ്പില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംവി ഗോവിന്ദന്‍, സ്വപ്ന സുരേഷിന് വകീല്‍ നോടിസ് അയച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് നോടിസ് അയച്ചത്.

സ്വപ്നയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീര്‍ത്തിപരവുമായ കമന്റുകള്‍ ഞാന്‍ സഹിക്കാറില്ല. ഞാന്‍ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. എനിക്കെതിരെ നിന്ദ്യവും അപകീര്‍ത്തിപരവുമായ കമന്റുകള്‍ പറഞ്ഞ ടിവിയില്‍ സിപിഎമിന്റെ പ്രതിനിധിയായി വരുന്ന ബിഎന്‍ ഹസ്‌കറിനെതിരെ ഞാന്‍ വകീല്‍ നോടിസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കമന്റ് പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ ഞാന്‍ കോടതിയില്‍ കേസ് കൊടുക്കും.

Swapna Suresh initiated legal notice against BN Haskar, Thiruvananthapuram, News, Notice, Facebook Post, Warning, Kerala

ഗോവിന്ദന്‍ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്‌കറിന്റെ കാശൊന്നും വേണ്ട. പക്ഷേ, ഹസ്‌കറിന് ഒരു കാര്യം ഞാന്‍ ഉറപ്പ് തരാം. ഇത് ഒരു നോടിസിന് വേണ്ടിയുള്ള നോടിസ് അല്ല. ഇത് അവസാനം വരെ ഞാന്‍ വിടാന്‍ പോകുന്നില്ല. ഇത്, രാഷ്ട്രീയ പാര്‍ടികളിലെ അംഗത്വം എന്ന് വച്ചാല്‍ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.

 
 
Keywords: Swapna Suresh initiated legal notice against BN Haskar, Thiruvananthapuram, News, Notice, Facebook Post, Warning, Kerala.

Post a Comment