SWISS-TOWER 24/07/2023

Swami Arun Ji | നാട്ടൊരുമയുടെ അനുഷ്ഠാനമാണ് പെരും കളിയാട്ടമെന്ന് സ്വാമി അരുണ്‍ ജി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വളപട്ടണം: (www.kvartha.com) നാട്ടൊരുമയുടെ അനുഷ്ഠാനമാണ് പെരും കളിയാട്ടമെന്ന് വണ്ടൂര്‍ ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി അരുണ്‍ ജി. ഉത്തര കേരളത്തിലെ തെയ്യാനുഷ്ഠാനം മാനവ ഐക്യത്തിന്റെ സന്ദേശം നല്‍കുന്ന ഒരുമയുടെ ഉത്സവമാണെന്നും അദ്ദേഹം പറഞ്ഞു.

45 വര്‍ഷത്തിനു ശേഷം ഏപ്രില്‍ അഞ്ച് മുതല്‍ ഒമ്പതു വരെ നടക്കുന്ന ചിറക്കല്‍ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിറക്കല്‍ കോവിലകം വലിയ രാജ സികെ രവീന്ദ്ര വര്‍മ അധ്യക്ഷത വഹിച്ചു.

Swami Arun Ji | നാട്ടൊരുമയുടെ അനുഷ്ഠാനമാണ് പെരും കളിയാട്ടമെന്ന് സ്വാമി അരുണ്‍ ജി

സ്വാമി സത്യാനന്ദതീര്‍ഥപാദര്‍, കെ രഞ്ജിത്, യുപി സന്തോഷ്, അരുണാക്ഷന്‍, കലശ സ്ഥാനികന്‍ അനീഷ്, ബ്രഹ്‌മചാരി ശിവന്‍ ചെങ്കോട്ടുകോണം, കെവി ഷീജ, കെ രവീന്ദ്രന്‍, കെ ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇളയരാജ, സികെ സുരേഷ് വര്‍മ എന്നിവര്‍ സ്വാഗതം പറഞ്ഞു.

പെരും കളിയാട്ട ചന്ത ലേലം ഞായറാഴ്ച രാവിലെ പത്തുമണിക്ക് ചിറക്കല്‍ ചാമുണ്ഡി കോട്ട പരിസരത്ത് നടക്കും. ശ്രീരാമദാസ മിഷന്റെ ശ്രീരാമ നവമി രഥയാത്രയ്ക്ക് ചാമുണ്ഡി കോട്ടത്ത് സന്ധ്യയ്ക്ക് സ്വീകരണം നല്‍കി.

Keywords:  Swami Arun Ji says Perum Kaliyattam is a ritual of Nattoruma, Kannur, News, Religion, Inauguration, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia