കണ്ണൂര്‍: (www.kvartha.com) മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായതിലെ മുണ്ടയാംപറമ്പില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്നെന്ന കേസിലെ പ്രതി പ്രമോദ് (54)നെയാണ് കരിക്കോട്ടക്കരി സി ഐ പി ബി സജീവിന്റെ നേതൃത്വത്തിലുളള പൊലീസ് മൂവാറ്റുപുഴയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
2004-ല്‍ ആണ് വീട് കുത്തിതുറന്ന് മോഷണം നടന്നത്. മോഷണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News,Kerala,State,Arrested,Accused,Local-News,Case,theft,Police, Suspect in theft case arrested after 15 years