Legal Cell | ബാനുസൂരി സ്വരാജ് ഡെല്‍ഹി ബിജെപി ലീഗല്‍ സെല്ലിന്റെ പുതിയ കോ-കണ്‍വീനര്‍; സുപ്രധാന ചുമതലയിലേക്ക് സുഷമാ സ്വരാജിന്റെ മകള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മകള്‍ ബാനുസൂരി സ്വരാജിനെ പാര്‍ട്ടിയുടെ ഡെല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറായി നിയമിച്ചു. സുപ്രീംകോടതി അഭിഭാഷകയാണ് ബാനുസൂരി. നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡെല്‍ഹി ഘടകം അധ്യക്ഷന്‍ വിരേന്ദ്ര സച്ചിദേവ അറിയിച്ചു.
         
Legal Cell | ബാനുസൂരി സ്വരാജ് ഡെല്‍ഹി ബിജെപി ലീഗല്‍ സെല്ലിന്റെ പുതിയ കോ-കണ്‍വീനര്‍; സുപ്രധാന ചുമതലയിലേക്ക് സുഷമാ സ്വരാജിന്റെ മകള്‍

ഡെല്‍ഹി ലീഗല്‍ സെല്ലില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയ്കും മറ്റ് നേതാക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ബാനുസൂരി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബിജെപിയുടെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളായിരുന്ന സുഷമ സ്വരാജ് 2019ലാണ് അവര്‍ അന്തരിച്ചത്. ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയ രംഗത്തെത്തി. 1977ല്‍ 25 വയസില്‍ ഹരിയാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ക്ക് തൊഴില്‍ വകുപ്പിന്റെ ചുമതലയിലുള്ള കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഹരിയാണയില്‍ വിദ്യാഭ്യാസം, ഭക്ഷ്യ പൊതുവിതരണം തുടങ്ങിയ വകുപ്പുകളും ചുമതലയും അവര്‍ വഹിച്ചിട്ടുണ്ട്.

എബി വാജ്‌പേയ് നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിസഭകളിലെല്ലാം അഗംമായിരുന്നു. ഡെല്‍ഹി മുഖ്യമന്ത്രിയായും ചുരുങ്ങിയ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയില്‍ കേന്ദ്ര വിദേശകാര്യമന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അവര്‍ ഏറെ ജനപ്രീതി നേടി.

യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്ക്, ലണ്ടനിലെ ബിപി പി ലോ സ്‌കൂള്‍, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ബാനുസൂരി പഠനം പൂര്‍ത്തിയാക്കിയത്. ഹരിയാണ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വകേറ്റ് ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords:  Sushma Swaraj, News, National, New Delhi, Top-Headlines, BJP, Politics, Political-News, Political Party, Sushma Swaraj's Daughter Appointed Co-Convener Of Delhi BJP's Legal Cell.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia