എന്നാല്‍, ഹോളി അവധിക്ക് ശേഷം വാദം കേള്‍ക്കാന്‍ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. വ്യക്തമാക്കി. ഹോളി പ്രമാണിച്ച് സുപ്രീം കോടതിയില്‍ മാര്‍ച്ച് 12 വരെ അവധിയാണ്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദന്‍ ഫറസത്താണ് വിഷയം അടിയന്തരമായി കേള്‍ക്കണമെന്ന് പരമര്‍ശിച്ചത്. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരണമോ എന്ന വിഷയത്തില്‍, സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ച് 2022 ഒക്ടോബര്‍ 13-ന് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. രണ്ട് ജഡ്ജുമാരുടെയും അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് വിഷയം വിശാലബെഞ്ചിലേക്ക് മാറ്റി. അതിനുശേഷം മൂന്ന് ജഡ്ജുമാരുടെ ബെഞ്ച് രൂപീകരിച്ചിട്ടില്ല. ഉഡുപ്പിയിലെ ഗവ. പ്രീ-യൂണിവേഴ്സിറ്റി ഗേള്‍സ് കോളേജിലെ മുസ്ലീം വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി 2022 മാര്‍ച്ച് 15-ന് ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Keywords: Latest-News, National, New Delhi, Top-Headlines, Supreme Court of India, Court, Hijab, Karnataka, Supreme Court refuses immediate hearing in hijab matter.
< !- START disable copy paste -->