Follow KVARTHA on Google news Follow Us!
ad

Special train | ഞായറാഴ്ച മംഗ്ലൂറില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ; തീരുമാനം യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,,Thiruvananthapuram,News,Train,Passengers,Kerala,
തിരുവനന്തപുരം: (www.kvartha.com) യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച മംഗ്ലൂറില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഞായറാഴ്ച രാത്രി 8.20ന് മംഗ്ലൂറില്‍ നിന്ന് പുറപ്പെടുന്ന മംഗ്ലൂര്‍-കൊച്ചുവേളി സ്‌പെഷല്‍ (06050) തിങ്കളാഴ്ച രാവിലെ 10.45 ന് കൊച്ചുവേളിയിലെത്തും.

Sunday special train from Mangalore to Kochuveli, Thiruvananthapuram, News, Train, Passengers, Kerala.

ഒരു ടു ടയര്‍ എ സി, ഒരു ത്രീ ടയര്‍ എ സി, 18 സെകന്‍ഡ് ക്ലാസ് സ്ലീപര്‍ എന്നിങ്ങനെയാണ് ട്രെയിനിനുള്ളത്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ് അനുവദിച്ചിട്ടുണ്ട്.

Keywords: Sunday special train from Mangalore to Kochuveli, Thiruvananthapuram, News, Train, Passengers, Kerala.

Post a Comment