Follow KVARTHA on Google news Follow Us!
ad

Rain | സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ 5 ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Rain,Warning,Report,Fishermen,Kerala,
തിരുവനന്തപുരം: (www.kvartha.com) കടുത്ത വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നിലവില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. 

Summer rains are likely in state from today, Thiruvananthapuram, News, Rain, Warning, Report, Fishermen, Kerala

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. വരുന്ന അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ബുധനാഴ്ച മുതല്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളില്‍ താപനില അധികം ഉയരാന്‍ സാധ്യതയില്ലെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ചയും മഴ ലഭിക്കും. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് തടസ്സമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം ശനിയാഴ്ച പാലക്കാട് ജില്ലയിലെ എരിമയൂര്‍ മേഖലയില്‍ 41.1 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

Keywords: Summer rains are likely in state from today, Thiruvananthapuram, News, Rain, Warning, Report, Fishermen, Kerala.

Post a Comment