Follow KVARTHA on Google news Follow Us!
ad

Load Shedding | ജലവൈദ്യുതി പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന കാരണത്താല്‍ ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍കാര്‍

Summer getting intense, possibility of power crisis; center says there should be no load shedding#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) വേനല്‍ കടുത്തതോടെ അണക്കെട്ടുകളില്‍ ജലക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. ജലസംഭരണികളില്‍ വൈദ്യുതി ഉത്പാദനം കുറയുന്നതിനാല്‍ അടുത്ത രണ്ടുമാസം രാജ്യത്ത് വൈദ്യുതി പ്രതിസന്ധിക്കും സാധ്യതയുണ്ട്. എന്നാല്‍, ജലവൈദ്യുതി പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന കാരണത്താല്‍ ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍കാര്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.

കല്‍ക്കരി കൊണ്ടുപോകാനുള്ള റെയില്‍വേ റേക്കുകള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകരുതെന്നും ഇന്‍ഡ്യന്‍ റയില്‍വെയോട് നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യം വര്‍ധിച്ചാല്‍ എന്‍ടിപിസിയുടെ ഗ്യാസ് പ്ലാന്റുകള്‍ ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍കാര്‍ വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവെറ്റാന്‍ രാജ്യത്തെ എല്ലാ കല്‍ക്കരി വൈദ്യുതി പ്ലാന്റുകള്‍ 16 മുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കല്‍ക്കരി സൂക്ഷിക്കണമെന്ന് സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് വൈദ്യുതി ക്ഷാമം നിലവിലുണ്ടെന്ന പ്രതീതി സൃഷ്ടിക്കരുതെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. 

News, National, India, New Delhi, Electricity, Central Government, Business, Finance, Dam, Summer getting intense, possibility of power crisis; center says there should be no load shedding


അതേസമയം, വേനല്‍ കനത്തതോടെ സംസ്ഥാനത്തും വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 88.20 ദശലക്ഷം യൂനിറ്റാണ് ഉപയോഗിച്ചത്. ഇടുക്കി അണക്കെട്ടില്‍ 47% മാത്രമാണ് വെള്ളം. ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 70 % വെള്ളമുണ്ടായിരുന്നു. പ്രധാന ഡാമുകളിലെല്ലാം കൂടി 51% വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉപഭോഗം 92.88 ദശലക്ഷം യൂനിറ്റിലെത്തിയിരുന്നു. ജലസംഭരണികളില്‍ ദിവസം 15.7ദശലക്ഷം യൂനിറ്റ് മാത്രമാണ് ഉത്പാദനം. ബാക്കി വൈദ്യുതി പുറമെ നിന്ന് കൊണ്ടുവരികയാണ്. ഇതിന് കൂടിയ വില നല്‍കേണ്ടതിനാല്‍ ഉപഭോഗം കുറച്ചില്ലെങ്കില്‍ നിരക്ക് കൂട്ടേണ്ടി വരും. 

'രണ്ടുമാസവും പവര്‍കട് ഉണ്ടാകില്ല. ജലവൈദ്യുതിയും കരാര്‍ വൈദ്യുതിയും ഫലപ്രദമായി വിനിയോഗിച്ച്, വന്‍ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് ശ്രമം. രാത്രി 7 മുതല്‍ 11വരെ ഉപഭോഗം കുറച്ച് ജനങ്ങളും സഹകരിക്കണം'- മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.


Keywords: News, National, India, New Delhi, Electricity, Central Government, Business, Finance, Dam, Summer getting intense, possibility of power crisis; center says there should be no load shedding

Post a Comment