Accidental Death | എന്‍ഐഎ സംഘം സഞ്ചരിച്ച പൊലീസ് വാഹനം ഇടിച്ച് ബൈക് യാത്രികനായ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

 


മംഗ്ലൂറു: (www.kvartha.com) നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) സംഘം സഞ്ചരിച്ച പൊലീസ് വാഹനം ഇടിച്ച് ബൈക് യാത്രികനായ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പണാജെയിലെ ബാങ്ക് ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ കൊടെ സ്വദേശി ബി ലക്ഷ്മണ നായ്ക് (50) ആണ് കൊല്ലപ്പെട്ടത്.

Accidental Death | എന്‍ഐഎ സംഘം സഞ്ചരിച്ച പൊലീസ് വാഹനം ഇടിച്ച് ബൈക് യാത്രികനായ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിങ്കളാഴ്ച പുലര്‍ചെ നാലുമണിക്ക് മാണി-മൈസൂര്‍ പാതയില്‍ മംഗ്ലൂറിനടുത്ത ആര്യപുവിലാണ് അപകടമുണ്ടായത്. സുള്ള്യയില്‍ നിന്ന് പുത്തൂറിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനം. പുത്തൂരില്‍ നിന്ന് ബൈകില്‍ അര്‍ളപ്പദിലേക്ക് വരികയായിരുന്നു നായ്ക്. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. സംഭവത്തില്‍ പുത്തൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

Keywords:  Sullia: Co-op Bank CEO dies after NIA's night patrol car collides head-on with his bike, Mangalore, News, Police, Accidental Death, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia