Follow KVARTHA on Google news Follow Us!
ad

Relaxation | അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഡിപാര്‍ട്‌മെന്റിന് ക്ഷീണമുണ്ടാകും; വനിതാ ജീവനക്കാരുടെ രാത്രി പാറാവ് ജോലി ഒഴിവാക്കാന്‍ നിര്‍ദേശം

Suggested to give relaxation for women in night duty#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) സുരക്ഷിതത്വം കണക്കിലെടുത്ത് വനിതകള്‍ക്ക് രാത്രി പാറാവ് ജോലിക്ക് ഇളവ്. വനിതാ ജീവനക്കാരുടെ രാത്രി പാറാവ് ജോലി ഒഴിവാക്കാന്‍ എക്സൈസ് അകാഡമി പ്രിന്‍സിപല്‍ നിര്‍ദേശം നല്‍കി. പുരുഷ -വനിതാ ജീവനക്കാര്‍ക്ക് ഇടകലര്‍ത്തി പാറാവ് ജോലി നല്‍കുന്നത് ആശ്വാസമല്ലെന്നാണ് പുതിയ നിരീക്ഷണം.  

പാറാവ് ജോലിക്ക് വനിതകളെ നിയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഡിപാര്‍ട്‌മെന്റിന് ക്ഷീണമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

News,Kerala,State,Thiruvananthapuram,Job,Women,Latest-News,Top-Headlines, Suggested to give relaxation for women in night duty


പാറാവ് നില്‍ക്കുന്ന വനിതാ ജീവനക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് വനിതാ കമിഷന്‍ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പാറാവ് ജോലിക്ക് വനിതകളെ നിയോഗിക്കാമെന്ന ശിപാര്‍ശയിലാണ് പ്രിന്‍സിപലിന്റെ നിര്‍ദേശം.

Keywords: News,Kerala,State,Thiruvananthapuram,Job,Women,Latest-News,Top-Headlines, Suggested to give relaxation for women in night duty

Post a Comment