Follow KVARTHA on Google news Follow Us!
ad

Booked | 'ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; സഹപാഠിക്കെതിരെ പരാതിയുമായി കുസാറ്റ് വിദ്യാര്‍ഥിനി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Police,Complaint,Student,Kerala,
കൊച്ചി: (www.kvartha.com) ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി. കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് സഹപാഠിക്കെതിരെ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.

എന്നാല്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായിട്ടില്ലെന്നും പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ സ്വിച് ഓഫ് ആണെന്നും പൊലീസ് പറയുന്നു.

Student molested by classmate in CUSAT, Kochi, News, Police, Complaint, Student, Kerala


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കളമശ്ശേരി പൊലീസ് പീഡനം സംബന്ധിച്ച കേസ് രെജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസ്, സെന്‍ട്രല്‍ പൊലീസിന് കൈമാറിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് നടന്നിരുന്ന സമയത്താണ് വിദ്യാര്‍ഥിനിയുമായി സഹപാഠി സൗഹൃദം സ്ഥാപിക്കുന്നത്. സുഹൃത്ത് എന്ന നിലയില്‍ ഏതാനും മാസം മുമ്പ് വിദ്യാര്‍ഥിനിയെ കാപ്പികുടിക്കാന്‍ ക്ഷണിച്ച യുവാവ് കാറില്‍വെച്ച് ബലം പ്രയോഗിച്ച് ചുംബിക്കുകയും ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥിനിയറിയാതെ പകര്‍ത്തുകയുമായിരുന്നു.

തുടര്‍ന്ന് ഈ ചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളും പകര്‍ത്തി. നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദനവും ഏല്‍ക്കേണ്ടിവന്നു. കുസാറ്റ് കാംപസ്, ഫോര്‍ട് കൊച്ചി, ഷൊര്‍ണൂര്‍, കാക്കനാട് എന്നിവിടങ്ങളില്‍വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്.

Keywords: Student molested by classmate in CUSAT, Kochi, News, Police, Complaint, Student, Kerala.

Post a Comment