Follow KVARTHA on Google news Follow Us!
ad

Warning | 'എംവി ഗോവിന്ദന്റെ യാത്രയില്‍ പങ്കെടുക്കാന്‍ സിഐടിയു അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം; എത്തിയില്ലെങ്കില്‍ അടുത്തദിവസം മുതല്‍ ചുമെടുപ്പില്‍ കാണില്ലെന്ന് ഭീഷണി'; എടത്വയില്‍ നെല്ലെടുപ്പും കൊയ്ത്തും മുടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Alappuzha,News,Farmers,Rally,Allegation,Kerala,
ആലപ്പുഴ: (www.kvartha.com) കുട്ടനാട്ടില്‍, സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന യാത്രയില്‍ പങ്കെടുക്കാന്‍ സിഐടിയു അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം. ഇതോടെ പ്രദേശത്ത് നെല്ലെടുപ്പും കൊയ്ത്തും മുടങ്ങിയതായി റിപോര്‍ട്.

കൈനകരി കായല്‍ നിലങ്ങളില്‍ ചുമടെടുക്കുന്ന തൊഴിലാളികളോട് ചുമടു നിര്‍ത്തി ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചുമടെടുപ്പില്‍ കാണില്ല എന്ന് കൈനകരി നോര്‍ത് ലോകല്‍ കമിറ്റി സെക്രടി ഫോണ്‍ സന്ദേശം നല്‍കിയതായി തൊഴിലാളികള്‍ പറയുന്നു.

സിഐടിയു അനുഭാവികളായ 172 ല്‍ പരം തൊഴിലാളികളാണ് കൈനകരിയിലും സമീപ പ്രദേശങ്ങളിലുമുള്ള മേഖലയില്‍ ചുമട് എടുക്കുന്നത്. മറ്റു മേഖലകളിലും ശനിയാഴ്ച സംഭരണം നടന്നില്ല. എന്നാല്‍ എടത്വയില്‍ കൊയ്ത്തു തന്നെ നിര്‍ത്തിവയ്പ്പിക്കുകയാണ് ഉണ്ടായത്.

എടത്വ കൃഷി ഭവന്‍ പരിധിയില്‍ വരുന്ന കണിയാംകടവ് പാടശേഖരത്താണ് 11.30 മണിയോടെ കൊയ്ത്ത് നിര്‍ത്തിവയ്പ്പിച്ചത്. പാടത്തെ സ്ഥിരം തൊഴിലാളികളായ വളരെ കുറച്ചു പ്രവര്‍ത്തകര്‍ക്ക് പരിപാടിയില്‍ പോകാന്‍ വേണ്ടി യന്ത്രങ്ങള്‍ നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു . രാവിലെ ഏഴു യന്ത്രങ്ങളാണ് കൊയ്ത്തിന് ഇറക്കിയത്. യന്ത്രം ഓടിക്കുന്നത് തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെങ്കിലും കൊയ്യാന്‍ അനുവദിച്ചില്ല.

Strict warning to CITU workers to participate in MV Govindan's Programme, Alappuzha, News, Farmers, Rally, Allegation, Kerala

എന്നാല്‍ സമീപത്തെ ചില പാടശേഖരങ്ങളില്‍ കൊയ്ത്ത് നടക്കുന്നുണ്ട്. ഇത്രയേറെ പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ കൊയ്ത്ത് തടസ്സപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉണ്ടെങ്കിലും പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയാറായിട്ടില്ല. നെല്ലു സംഭരണത്തില്‍ തടസം ഉണ്ടാകുമെന്ന ഭയമാണ് അതിന് കാരണം. എന്നാല്‍ വിഭാഗീയതകാരണം ആളുകുറഞ്ഞങ്കിലോ എന്നു കരുതി കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ പാര്‍ടിക്കു നിര്‍ദേശം നല്‍കിയതായി വിമത പക്ഷത്തെ പാര്‍ടി പ്രവര്‍ത്തകര്‍ പറയുന്നു.

Keywords: Strict warning to CITU workers to participate in MV Govindan's Programme, Alappuzha, News, Farmers, Rally, Allegation, Kerala.

Post a Comment