പയ്യന്നൂര്‍: (www.kvartha.com) പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭയില്‍ ചേര്‍ന്ന ഹരിത പെരുമാറ്റച്ചട്ടം. കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പിഴ ഉള്‍പെടെയുള്ള നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി ലളിതയുടെ അധ്യക്ഷതയില്‍ യോഗം തീരുമാനിച്ചു.
ചടങ്ങുകളിലും മറ്റും ഡിസ്പോസിബിള്‍ ഇനങ്ങളായ ഗ്ലാസ്, പേപര്‍ ഇല, ഐസ്‌ക്രീം കപ്, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, തുടങ്ങി പുനരുപയോഗമില്ലാത്ത ഒരു സാധനങ്ങളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
നൂറില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന എല്ലാ പൊതുചടങ്ങുകളിലും ഹരിതപെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തില്‍ രെജിസ്റ്റര്‍ ചെയ്ത് ഹരിതപെരുമാറ്റച്ചട്ട സര്‍ടിഫികറ്റ് കൈപ്പറ്റണം.
ചടങ്ങുകളിലും മറ്റും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എല്ലാ സ്ഥാപനങ്ങളിലും തയ്യാറാക്കി പ്രദര്‍ശിപ്പിക്കും. വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, വി ബാലന്‍, വി വി സജിത, ടി വിശ്വനാഥന്‍, ഇക്ബാല്‍ പോപുലര്‍, എം കെ ഗിരീഷ്, സി സുരേഷ്‌കുമാര്‍, എം രജില, ആര്‍ പി ജാഫര്‍, പി അരുള്‍, മഹല്ല്, ഓഡിറ്റോറിയം പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: News, Kerala, State, Local-News, Waste Dumb, Municipality, Strict action against those who throw garbage in public places in Payyannur