പത്തനംതിട്ട: (www.kvartha.com) ഏഴംകുളത്ത് 30 അടി ആഴമുള്ള കിണറ്റില്‍ വീണ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. രാവിലെ 8 മണിയോടെ പുതുമല സ്വദേശി വാസുപ്പണിക്കരുടെ വീട്ടിലെ കിണറ്റിലാണ് നായ വീണത്. നായ വീഴുന്നത് കണ്ട് വീട്ടിലുള്ളവര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
നായ കിണറ്റില്‍ വീണെന്ന് മനസിലായതോടെ കുട്ടയും വടിയുമായി വീട്ടുകാര്‍ നായയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി അതിസാഹസികമായാണ് നായയെ പുറത്തെടുത്തത്. വിവരമറിഞ്ഞതോടെ സഹായത്തിനായി പ്രദേശവാസികളും എത്തിയിരുന്നു.
Keywords: News, Kerala, State, Pathanamthitta, Animals, Local-News, Dog, Stray-Dog, help, Street dog fell in to well and rescued fire service