കണ്ണൂര്‍: (www.kvartha.com) സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ ഗോള്‍ഡ് ജൂബിലിയുടെ ഭാഗമായി സംസ്ഥാന സമ്മേളനം ഏപ്രില്‍ 20 മുതല്‍ കണ്ണൂരില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 29 ന് സമാപിക്കും. കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിനോടനുബന്ധിച്ച് അന്തര്‍ദേശീയ പുസ്തക മേള, സെമിനാര്‍, വിവിധ അവാര്‍ഡുകള്‍, മത്സരങ്ങള്‍, എന്നിവ സംഘടിപ്പിക്കുമെന്ന് ഫിര്‍ദൗസ് പറഞ്ഞു.
1973-മുതല്‍ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയാണ് എസ് എസ് എഫ്. ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി ദേശീയ സമ്മേളനം നവംബറില്‍ നടത്തും. സമ്മേളനത്തിന്റെ ഭാഗമായി 7500 ഗ്രാമങ്ങളത്തില്‍ പൊതുജന സമ്മേളനങ്ങള്‍ ഉള്‍പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സൗഹൃദവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കലാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുനവീര്‍, കേരള മുസ്ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് അലി മൊഗ്രാല്‍, എസ് എസ് എഫ് ജില്ലാ സെക്രടറി റസീന്‍ അബ്ദുളള, റമീസ മാഹി, ജില്ലാ ജെനറല്‍ സെക്രടറി ടി പി സെയ്ഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, State, Kannur, SSF, Meeting, Politics, party, Political party, Top-Headlines, Press meet, SSF State Conference will be held from April 20 at Kannur