Follow KVARTHA on Google news Follow Us!
ad

Jobs | കേന്ദ്ര സർക്കാർ ജോലിക്ക് മികച്ച അവസരം: 5369 ഒഴിവുകളിലേക്ക് എസ് എസ് സി അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍SSC Selection Post Phase XI notification 2023 released for 5369 Posts, Check details
ന്യൂഡെൽഹി: (www.kvartha.com) യുവാക്കൾക്ക് കേന്ദ്ര സർക്കാരിൽ ജോലിക്ക് മികച്ച അവസരം. വിവിധ കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഡയറക്‌ടറേറ്റുകൾ മുതലായവയിലായി മൊത്തം 5000-ലധികം ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പുറത്തിറക്കി. തിങ്കളാഴ്ച കമ്മീഷൻ പുറത്തിറക്കിയ 'എസ്എസ്‌സി സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിക്രൂട്ട്‌മെന്റ് 2023' വിജ്ഞാപനം അനുസരിച്ച്, 10, 12, ബിരുദ യോഗ്യതയുള്ള യുവാക്കൾക്കായി ആകെ 5369 തസ്തികകളിലേക്കാണ് നിയമനം നടത്തുക. ഈ തസ്തികകളിലേക്കുള്ള അപേക്ഷാ പ്രക്രിയയും തിങ്കളാഴ്ച മുതൽ ആരംഭിച്ചു. മാർച്ച് 27 വരെ ഓൺലൈൻ മോഡിൽ അപേക്ഷിക്കാം.

പ്രധാനപ്പെട്ട തീയതികൾ

* അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 27
* ഓൺലൈൻ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി: മാർച്ച് 28
* ഓഫ്‌ലൈൻ ചലാനുള്ള അവസാന തീയതി: മാർച്ച് 29
* അപേക്ഷാ ഫോം തിരുത്തലിനുള്ള അവസരം: ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ
* കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതി: ജൂൺ-ജൂലൈ 2023

New Delhi, National, News, Job, Application, Youth, Central Government, Online Registration, Examination, Central Government Ministries, Departments and Directorates, SSC Selection Post Phase XI notification 2023 released for 5369 Posts, Check details.

പ്രായപരിധി

വിജ്ഞാപനം അനുസരിച്ച് അപേക്ഷിക്കാനുള്ള പ്രായപരിധി 18 മുതൽ 30 വയസ് വരെയാണ്.

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ള്യുഎസ് ഉദ്യോഗാർത്ഥികൾ: 100 രൂപ
എസ് സി, എസ് ടി, പി ഡബ്ള്യു ഡി, സ്ത്രീകൾ - ഫീസില്ല
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് മോഡ് വഴി ഫീസ് അടയ്ക്കാം

എങ്ങനെ അപേക്ഷിക്കാം

* ssc(dot)nic(dot)in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
* രജിസ്റ്റർ ചെയ്ത് പോർട്ടലിൽ ലോഗിൻ ചെയ്യുക
* ‘Apply’ – ‘Others’ – ‘Phase-XI/2023/Selection Posts’ ക്ലിക് ചെയ്യുക
* പോസ്റ്റ് തിരഞ്ഞെടുക്കുക, അപേക്ഷാ ഫോം പൂരിപ്പിക്കുക, ആവശ്യമായ രേഖ അപ്‌ലോഡ് ചെയ്യുക
ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക
* ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

Keywords; New Delhi, National, News, Job, Application, Youth, Central Government, Online Registration, Examination, Central Government Ministries, Departments and Directorates, SSC Selection Post Phase XI notification 2023 released for 5369 Posts, Check details.
< !- START disable copy paste -->

Post a Comment