Arrest | ഇഷ്ടതാരത്തെ കാണാന്‍ വേണ്ടി മാത്രം മേകപ് റൂമില്‍ ഒളിച്ചിരുന്നത് 8 മണിക്കൂറോളം; ഒടുവില്‍ പിടിവീണു; 'ബോളിവുഡ് താരം ശാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയതിന് 2 പേര്‍ അറസ്റ്റില്‍'
Mar 8, 2023, 18:04 IST
മുംബൈ: (www.kvartha.com) ബോളിവുഡ് താരം ശാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റത്തിന് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് മുംബൈയിലെ മന്നത്ത് ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ ഗുജറാത് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ശാരൂഖ് ഖാനെ കാണാനായി മേകപ് റൂമില്‍ എട്ടുമണിക്കൂറോളമാണ് ഇവര്‍ ഒളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തങ്ങളുടെ ഇഷ്ട താരത്തെ കാണാനാണ് എത്തിയതെന്ന് ഇരുവരും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ഹൗസ് കീപിങിലെ ജീവനക്കാരനായ സതീഷ് ആണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത്.
പുലര്‍ചെ മൂന്നു മണിക്ക് അകത്ത് കടന്ന ഇവരെ പിറ്റേന്ന് രാവിലെ 10:30ന് ആണ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഭവനഭേദനത്തിനടക്കം കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മതില്‍ ചാടിക്കടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേകപ് റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയെന്നും പൊലീസ് പറയുന്നു.
ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് രണ്ടുപേര്‍ ബംഗ്ലാവില്‍ പ്രവേശിച്ചതായി സുരക്ഷാ ജീവനക്കാരന്‍ തന്നെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് ഖാന്റെ ബംഗ്ലാവിന്റെ മാനേജര്‍ കോളിന്‍ ഡിസൂസ പൊലീസിനോട് പറഞ്ഞു. അതേസമയം, ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ശാരൂഖ് ഖാന്‍ ചിത്രം പത്താന്‍ വന്‍ വിജയമാണ് നേടിയത്.
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കിംഗ് ഖാന്‍ വെള്ളിത്തിരയിലെത്തിയ ചിത്രം ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ആയിരം കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 250 കോടി ചിലവില്‍ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.
Keywords: 'SRK Was Shocked': Curious Tale Of Two Fans Who Broke Into Actor's Home, Mumbai, News, Police, Arrested, Bollywood, Cine Actor, Sharukh Khan, National.
തങ്ങളുടെ ഇഷ്ട താരത്തെ കാണാനാണ് എത്തിയതെന്ന് ഇരുവരും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ഹൗസ് കീപിങിലെ ജീവനക്കാരനായ സതീഷ് ആണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത്.
പുലര്‍ചെ മൂന്നു മണിക്ക് അകത്ത് കടന്ന ഇവരെ പിറ്റേന്ന് രാവിലെ 10:30ന് ആണ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഭവനഭേദനത്തിനടക്കം കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മതില്‍ ചാടിക്കടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേകപ് റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയെന്നും പൊലീസ് പറയുന്നു.
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കിംഗ് ഖാന്‍ വെള്ളിത്തിരയിലെത്തിയ ചിത്രം ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ആയിരം കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 250 കോടി ചിലവില്‍ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.
Keywords: 'SRK Was Shocked': Curious Tale Of Two Fans Who Broke Into Actor's Home, Mumbai, News, Police, Arrested, Bollywood, Cine Actor, Sharukh Khan, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.