Keywords: Special squad arrests man with ganja, Kannur, News, Arrested, Drugs, Police, Kerala.
Arrested | ശ്രീകണ്ഠാപുരത്ത് കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Arrested,Drugs,Police,Kerala,
കണ്ണൂര്‍: (www.kvartha.com) ശ്രീകണ്ഠാപുരത്ത് കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. അതിഥി തൊഴിലാളിയായ ആകാശ് ദാസി(24)നെയാണ് 20 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ശ്രീകണ്ഠാപുരം എസ് ഐ പികെ വിജയനും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ശനിയാഴ്ച രാത്രി ഒന്‍പതു മണിക്ക് ശ്രീകണ്ഠാപുരം നഗരസഭാ മൈതാനത്തിന് സമീപത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. സീനിയര്‍ സിപിഒമാരായ വിജേഷ്, ജൂബിഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Special squad arrests man with ganja, Kannur, News, Arrested, Drugs, Police, Kerala.
Keywords: Special squad arrests man with ganja, Kannur, News, Arrested, Drugs, Police, Kerala.