മൊബൈല്‍ ഫോണ്‍ ഉപയോഗം വായനയെ പിന്നോട്ടടിപ്പിക്കുകയാണ്. നവമാധ്യമങ്ങളില്‍ വരുന്ന മെസേജുകള്‍ക്ക് പിന്നാലെയാണ് പുതുതലമുറ. വായനയിലൂടെ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. കേരളത്തിന്റെ മാറ്റങ്ങള്‍ക്ക് ഗ്രന്ഥശാലകളുടെ സംഭാവന വളരെ വലുതാണ്. കുട്ടികളുടെ നവ മാധ്യമ ഉപയോഗങ്ങള്‍ക്ക് സ്‌ക്രീന്‍ ടൈമിംഗ് രക്ഷിതാക്കള്‍ ഏര്‍പെടുത്തണം. രണ്ട് മണിക്കൂറാക്കി നിജപ്പെടുത്താന്‍ യുവതലമുറ തയ്യാറാകണം. ടെക്നോളജിയോട് പുറംതിരിയാന്‍ നമുക്കാവില്ല. ടെക്നോളജി മാറുന്ന കാലത്തും വായിച്ചാലേ മാറ്റങ്ങള്‍ ഉണ്ടാകൂവെന്നും സ്പീകര്‍ പറഞ്ഞു.
മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നല്‍കിയത്. കെപി.മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി സുജാത, പഞ്ചായത് പ്രസിഡന്റുമാരായ സി രാജീവന്‍, എന്‍വി ഷിനിജ, ബാലസാഹിത്യകാരന്‍ രാജു കാട്ടുപുനം, പവിത്രന്‍ മൊകേരി, കെഇ കുഞ്ഞബ്ദുല്ല, അഡ്വ. ഷിജിലാല്‍, എന്‍ ധനഞ്ജയന്‍, കെ ബാലന്‍, കെപി യൂസഫ്, കെടി രാഗേഷ്, രാമചന്ദ്രന്‍ ജോത്സന, കെ കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: News, Kerala, Kannur, Thalassery, Top-Headlines, Politics, Political-News, CPM, Social-Media, AN Shamseer, Speaker AN Shamseer said that new generation follows messages coming in social media.
< !- START disable copy paste -->