Follow KVARTHA on Google news Follow Us!
ad

Warning | ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്, ശാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കും, മുന്നറിയിപ്പുമായി സ്പീകര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Election,Warning,Kerala,
തിരുവനന്തപുരം: (www.kvartha.com) ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പീകര്‍ എ എന്‍ ശംസീര്‍. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്ന് പറഞ്ഞ സ്പീകര്‍, ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ശാഫി പറമ്പില്‍ അടുത്ത തവണത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മുന്നറിയിപ്പു നല്‍കി.

ബ്രഹ്‌മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ചെന്ന സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

എന്‍ ജയരാജിനെ സ്പീകര്‍ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചപ്പോള്‍ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയതിനാല്‍ സ്പീകറെ കാണാനാകുന്നില്ലെന്ന് ജയരാജ് പരാതിപ്പെട്ടു. ഇതോടെ ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തിയതിനാല്‍ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീകര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷത്തെ ഓരോ അംഗങ്ങളേയും പേരെടുത്തു പറഞ്ഞ് സ്പീകര്‍ മുന്നറിയിപ്പു നല്‍കുകയായിരുന്നു.

Speaker says Shafi will lose next election, Thiruvananthapuram, News, Politics, Election, Warning, Kerala

'ടിജെ വിനോദ് എറണാകുളത്തെ ആളുകള്‍ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിക്കരുത്. ജനങ്ങള്‍ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാല്‍ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങള്‍ കാണുന്നുണ്ട്.

അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാര്‍ജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. 16-ാം സഭയില്‍ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ശാഫി, അടുത്ത തവണ തോല്‍ക്കും. അവിടെ തോല്‍ക്കും' എന്നും സ്പീകര്‍ പറഞ്ഞു.

Keywords: Speaker says Shafi will lose next election, Thiruvananthapuram, News, Politics, Election, Warning, Kerala.

Post a Comment