Follow KVARTHA on Google news Follow Us!
ad

Space Tourism | ബഹിരാകാശ ടൂറിസത്തിന് തയ്യാറെടുപ്പുമായി ഇന്‍ഡ്യ; 15 മിനുട് തങ്ങിയശേഷം ഭൂമിയിലേക്ക് മടങ്ങാം; ഒരാള്‍ക്ക് ഏകദേശം 6 കോടി രൂപ ചെലവ്

Space tourism program by ISRO#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്‍ഡ്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ എസ് സോമനാഥ്. ഇതോടെ സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. 

2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഇന്‍ഡ്യന്‍ ബഹിരാകാശ ഏജന്‍സി ആലോചിക്കുന്നതെന്നാണ് റിപോര്‍ട്. ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐഎസ്ആര്‍ഒ നിര്‍മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ ഉപയോഗിച്ച് നടപ്പിലാക്കുക.

ഉപഭ്രമണപഥത്തിലെ ഫ്‌ലൈറ്റുകള്‍ സാധാരണയായി ബഹിരാകാശത്തിന്റെ അരികില്‍ 15 മിനുട്് വരെയാണ് തങ്ങുകയെന്നാണ് വിവരം. തുടര്‍ന്ന് ഭൂമിയിലേക്ക് മടങ്ങും. എന്നാല്‍ ഇതാണോ ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പദ്ധതിയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഉപഭ്രമണപഥ ടൂറിസം പദ്ധതികള്‍ ഇതിനകം വെര്‍ജിന്‍, ആമസോണ്‍ തലവന്‍ ജെഫ് ബെസോസിന്റെ കംപനി എന്നിവര്‍ നടത്തിയിട്ടുണ്ട്. 

News, National, India, ISRO, Technology, Travel, Travel & Tourism, Tourism, Top-Headlines, Space tourism program by ISRO


ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിയില്‍ ഇന്‍ഡ്യയുടെ ഉപഭ്രമണപഥ ടൂറിസം പദ്ധതിയുടെ സാധ്യതാ പഠനങ്ങള്‍ ഐഎസ്ആര്‍ഒ ഇതിനകം ആരംഭിച്ചതായി ശാസ്ത്ര സാങ്കേതിക, ആണവോര്‍ജ, ബഹിരാകാശ വകുപ്പിന്റെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞിരുന്നു. 

അതേസമയം ഈ ബഹിരാകാശ ടൂറിസം പദ്ധതിക്ക് ഒരാള്‍ക്ക് ഏകദേശം 6 കോടി രൂപയോളം ചെലവാകുമെന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന കണക്ക്.

Keywords: News, National, India, ISRO, Technology, Travel, Travel & Tourism, Tourism, Top-Headlines, Space tourism program by ISRO

Post a Comment