Arrested | സ്പായില്‍ കയറി അക്രമം കാണിച്ചതായി പരാതി; 3 യുവാക്കള്‍ അറസ്റ്റില്‍
Mar 25, 2023, 22:27 IST
കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ പളളിക്കുന്നില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്പാ സെന്ററില്‍ സദാചാര പൊലീസ് ചമഞ്ഞ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സായൂജ് (29), പിവി പ്രീയേഷ് (30), കെഎസ് നവജിത്ത് (32) എന്നിവരാണ് അറസ്റ്റിലായത്.
സ്പായില്‍ അതിക്രമിച്ചുകയറി രാത്രിയില്‍ ജീവനക്കാരായ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും സിസിടിവി ക്യാമറയും വാതിലും പൊളിക്കുകയും സിസിടിവി ക്യാമറയുടെ ഡിവിഡി കവര്‍ച ചെയ്തു കൊണ്ടു പോവുകയും ചെയ്തുവെന്നാണ് പരാതി.
ഉടമയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്. നേരത്തെ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ യുവാക്കളാണ് പ്രതികളെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ സ്പാ കേന്ദ്രീകരിച്ചു അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടുകയേ ചെയ്തിട്ടുള്ളുവെന്ന് യുവാക്കള്‍ പറഞ്ഞു. ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Keywords: News, Kerala, Kannur, Top-Headlines, Crime, Complaint, Arrest, Violence, Spa violence; 3 youths arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.