5,511 രൂപയ്ക്ക് സ്വര്‍ണം വാങ്ങാം
ഈ പദ്ധതിക്ക് കീഴില്‍, ഏതൊരു നിക്ഷേപകനും സോവറിന്‍ ഗോള്‍ഡ് വാങ്ങാം. ഇതിനായി ഗ്രാമിന് 5,561 രൂപയാണ് ഇത്തവണ ഇഷ്യൂ വില നിശ്ചയിച്ചിരിക്കുന്നത്. അതായത്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,561 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്നതിന് 50 രൂപ കിഴിവുമുണ്ട്. അതിനാല്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5,511 രൂപ മാത്രം നല്‍കിയാല്‍ മതി. 10 ഗ്രാം വരെ സ്വര്‍ണം വാങ്ങിയാല്‍ പത്ത് ഗ്രാമിന് 500 രൂപ വരെ കിഴിവ് ലഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 56,091 രൂപയായിരുന്നു. ഇതനുസരിച്ച്, ഓണ്‍ലൈനായി പണമടച്ച് സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ 55,610 രൂപ നല്‍കിയാല്‍ മതി. അതായത്, സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിങ്ങള്‍ക്ക് 481 രൂപ ലാഭം ലഭിക്കും.
നിക്ഷേപകര്‍ക്ക് സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, പോസ്റ്റ് ഓഫീസ്, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവ വഴി ഇത് വാങ്ങാം. പരമാവധി നാല് കിലോ സ്വര്‍ണ ബോണ്ടുകള്‍ വാങ്ങാം. ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ള ഉയര്‍ന്ന പരിധി 20 കിലോയാണ്. സബ്സ്‌ക്രിപ്ഷന്‍ കാലയളവിന്റെ മുന്‍ ആഴ്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഗോള്‍ഡ് ബോണ്ട് നിരക്കുകള്‍ നിര്‍ണയിക്കുന്നത്. നിക്ഷേപകര്‍ക്ക് ഓരോ ആറ് മാസത്തിലും പ്രതിവര്‍ഷം 2.5 ശതമാനം എന്ന നിരക്കില്‍ നിക്ഷേപത്തിന്റെ നാമമാത്ര മൂല്യത്തില്‍ പലിശ ലഭിക്കും.
Keywords: Latest-News, National, Top-Headlines, New Delhi, Government-of-India, Central Government, Gold Price, Gold, Holi, Sovereign Gold Bond Scheme 2022-23 to open tomorrow.
< !- START disable copy paste -->