Follow KVARTHA on Google news Follow Us!
ad

Sonia Gandhi | പനിയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Sonia Gandhi Admitted To Delhi Hospital Due To Fever, 'Condition Stable'#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് മുന്‍ ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ചെസ്റ്റ് മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ടന്റ് ഡിപാര്‍ട്‌മെന്റ് ഡോ അരൂപ് ബസുവിന്റെയും സംഘത്തിന്റെയും പരിചരണത്തിലാണ്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

News,National,India,New Delhi,Sonia Gandhi,Congress,party,Politics,Health,Health & Fitness,hospital,Doctor, Sonia Gandhi Admitted To Delhi Hospital Due To Fever, 'Condition Stable'


ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജനുവരിയില്‍ സോണിയ ഗാന്ധിയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത സോണിയ ഗാന്ധി താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായുള്ള സൂചനകള്‍ നല്‍കിയിരുന്നു.

Keywords: News,National,India,New Delhi,Sonia Gandhi,Congress,party,Politics,Health,Health & Fitness,hospital,Doctor, Sonia Gandhi Admitted To Delhi Hospital Due To Fever, 'Condition Stable'

Post a Comment